എറണാകുളം: കുസാറ്റിൽ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവച്ചു. തിരക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷയുടെ പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ ഞെട്ടലിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. ഇതിന് പുറമേ സംഭവത്തിൽ വിവിധ അന്വേഷണം ഉൾപ്പെടെ പുരോഗമിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകൾ ഉപേക്ഷിക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തത്.
അതേസമയം സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. പരിപാടിയുടെ സംഘാടനം, മുന്നൊരുക്കങ്ങളിലെ പാളിച്ചകൾ എന്നിവയെല്ലാം പരിശോധിക്കും. അപകടത്തിന് കാരണമായത് എന്താണെന്ന് കണ്ടെത്തും. ഇതിന് പുറമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമിതി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post