തിരുവനന്തപുരം: കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി എക്‌സൈസ് പിടിയിൽ. 115 കഞ്ചാവ് പൊതികളുമായാണ് വിദ്യാർത്ഥി പിടിയിൽ. എക്‌സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്.
മുക്കാൽ കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് വിധേയമാക്കി. സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് പിടിയിലായത്.
Discussion about this post