കോഴിക്കോട്: നവകേരളസദസിൽ പന്തലിലെ വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടകർക്ക് ചെറിയ നോട്ടപിശക് പറ്റിയെന്നും ചിലർ ഇരിക്കുന്നത് ഇരുട്ടത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ പോലീസ് കേസ് എടുത്തിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും പറഞ്ഞായിരുന്നു കേസ്. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് സംഭവം അവസാനിപ്പിക്കുകയായിരുന്നു.
Discussion about this post