ടെൽ അവീവ്; ഇസ്രയേലുമായുള്ള നാല് ദിവസത്തെ ഗാസ ഉടമ്പടി പ്രകാരം ഹമാസ് ആദ്യത്തെ അമേരിക്കൻ ബന്ദിയായ നാല് വയസുകാരി അബിഗെയ്ൽ എഡനെ മോചിപ്പിച്ചിരിക്കുകയാണ്. 17 ബന്ദികളെ ഹമാസ് മോചിപ്പിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അവെളുടെ മോചനം പ്രഖ്യാപിച്ചു. ”അവൾ സ്വതന്ത്രയാണ്, ഇപ്പോൾ ഇസ്രായേലിലാണ്… അവൾ ഭയങ്കരമായ ആഘാതത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ബൈഡൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആരാണ് ഹമാസ് ഭീകരർ ബന്ദിയാക്കിയ ആ നാലുവയസുകാരി?
ഒക്ടോബർ 7 ന് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ ഹമാസ് ഭീകരർ ഇസ്രയേലിലെ അബിഗെയ്ലിന്റെ കിബ്ബത്ത്‌സ് ക്ഫാർ അസ്സയിലേക്ക് ഇരച്ചുകയറുകയും അവളുടെ മുന്നിൽ വച്ച് അവളുടെ മാതാപിതാക്കളെ കൊലപ്പെടുത്തുകയും ചെയ്തു.
അബിഗെയ്ൽ അയൽവാസിയുടെ വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടങ്കിലും താമസിയാതെ ഹമാസ് തടവിലാക്കുകയായിരുന്നു. ഇസ്രായേൽ-യുഎസ് ഇരട്ട പൗരത്വമുള്ള അബിഗെയ്ൽ തന്റെ നാലാം ജന്മദിനം ഹമാസ് ഭീകരരുടെ തടവറയിലാണ് ആഘോഷിച്ചത്. അതേസമയം കുഞ്ഞിൻ്റെ സംരക്ഷണം ആരാണ് ഏറ്റെടുക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Discussion about this post