മലപ്പുറം: എൻസിസി കേഡറ്റിന്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയതോടെ ആശങ്കയിലായി സംഘാടകർ. നവകേരളസദസിനിടെ മലപ്പുറം മഞ്ചേരിയിലാണ് സംഭവം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമ്മാനമായി പുസ്തം നൽകാനാണ് എൻസിസി കേഡറ്റുകൾ വേദിയിൽ എത്തിയത്.
സല്യൂട്ട് നൽകുന്നതിനിടെയാണ് കൈ മുഖ്യമന്ത്രിയുടെ കണ്ണിൽക്കൊണ്ടത്. കണ്ണിൽ ഇടികൊണ്ടതോടെ അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി അൽപ നേരം തൂവാല കൊണ്ട് കണ്ണ് തുടച്ച ശേഷമാണ് പ്രസംഗിക്കാൻ എഴുന്നേറ്റത്.
ഈ സമയമത്രയും ആശങ്കയോടെ മുഖ്യമന്ത്രിയെ ഉറ്റുനോക്കുകയായിരുന്നു മറ്റ് മന്ത്രിമാരും സംഘാടകരും. വേദിയിൽ നിന്ന് പുറത്തിറങ്ങുബോൾ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ഡോക്ടർ പരിശോധന നടത്തി.
Discussion about this post