കൊച്ചി: നടിയും നർത്തകിയും സംഗീതജ്ഞയുമായിരുന്ന ആർ സുബ്ബലക്ഷ്മി അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 87 വയസായിരുന്നു. നടി താരാ കല്യാണിന്റെ അമ്മയാണ്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്മിനി തുടങ്ങി എഴുപതോളം സിനിമകളിലും നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.
Discussion about this post