സോൻഭദ്ര (യുപി): ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ ദരിദ്രരെയും ഗോത്രവർഗക്കാരെയും കബളിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിന് 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. സംഭവത്തിൽ ഒമ്പത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളിൽ നിന്ന് വൻതോതിൽ മതഗ്രന്ഥങ്ങളും പ്രചാരണ സാമഗ്രികളും ലാപ്‌ടോപ്പുകളും കണ്ടെടുത്തു
സോൻഭദ്ര ജില്ലയിലെ ചോപ്പാൻ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മൽഹിയ തോല നിവാസിയായ നർസിംഗാണ് ആദിവാസികളെയും പാവപ്പെട്ടവരെയും കബളിപ്പിച്ച് ചിലർ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ പ്രേരിപ്പിക്കുന്നതായി പരാതി നൽകിയതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് കാലു സിംഗ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ 42 പേർക്കെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം വ്യാഴാഴ്ചയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്നാണ് ഒമ്പത് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളിൽ തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശി ജയ്പ്രഭു, ഉത്തർപ്രദേശിലെ റോബർട്ട്‌സ്ഗഞ്ചിലെ അജയ് കുമാർ, ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി ചെക്ക ഇമ്മാനുവൽ എന്നിവരും ഉൾപ്പെടുന്നു.
Discussion about this post