തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദമാണ് നിലവിൽ ശക്തമായ മഴയ്ക്ക് കാരണം ആകുന്നത്. നാളെയോടെ ഈ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറും.
മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ അതിശക്തമായ മഴയാണ് ലഭിക്കുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും കാറ്റോടും കൂടി മഴ പെയ്യാം. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നലുണ്ടാകുമ്പോൾ വീടിന് പുറത്ത് ഇറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടാൻ ആണ് സാദ്ധ്യത. അതിനാൽ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾക് ചുഴലിക്കാറ്റ് ആദ്യ ഘട്ട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് / വടക്കൻ തമിഴ്‌നാട് തീരത്തിന്‌സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സാമാന്തരമായി സഞ്ചരിക്കും. ചൊവ്വാഴ്ച രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽമണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.
Discussion about this post