കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികളിൽ ഒരാളായ അനുപയുടെ യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിമാസം അഞ്ച് ലക്ഷം രൂപവരെ അനുപമയ്ക്ക് യൂട്യൂബിൽ നിന്നും വരുമാനം ലഭിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ആണ് ചാനൽ ഡീ മോണിറ്റൈസ് ആയി വരുമാനം നിലച്ചത്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിന് പിന്നാലെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ പദ്ധതിയിട്ടത്. ആദ്യം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച അനുപമ പിന്നീട് സമ്മതിക്കുകയായിരുന്നു.
അനുപമ പത്മൻ എന്ന പേരിലാണ് യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുള്ളത്. 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപവരെയാണ് ഇതിൽ നിന്നും വരുമാനം ഉണ്ടായിരുന്നത്. ബിഎസ്‌സി കംപ്യൂട്ടർ സയൻസിന് ആയിരുന്നു അനുപമ ചേർന്നിരുന്നത്. എന്നാൽ യൂട്യൂബ് ചാനലിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ പഠനം പൂർത്തിയാക്കാൻ കഴിയാതിരിക്കുകയായിരുന്നു.
തട്ടിക്കൊണ്ട് പോകലിനെ ആദ്യം അനുമപ ശക്തമായി എതിർത്തു. എന്നാൽ യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചതോടെ ഇതിന് സമ്മതിക്കുകയായിരുന്നു. വരുമാനം നിലച്ചതോടെ അനുപമ കടുത്ത നിരാശയിൽ ആയിരുന്നു. ഇതാണ് സമ്മതിക്കാൻ കാരണം. കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് പെൺകുട്ടി ചെയ്തത്. ബാക്കിയെല്ലാം പത്മകുമാറും അനിതയും ചേർന്നാണ് നടത്തിയതെന്നുമാണ് വിവരം.
Discussion about this post