മലപ്പുറം: യൂട്യൂബർ നിസാർ ബാബുവിനെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. 20 സിപിഎമ്മുകാർക്കെതിരെയാണ് കേസ് എടുത്തത്. അരീക്കോട് പോലീസിന്റേതാണ് നടപടി.
അരീക്കോട് നടന്ന നവകേരള സദസ്സിൽ പരാതി നൽകാൻ എത്തിയത് ആയിരുന്നു നിസാർ ബാബു. എന്നാൽ ഇതിനിടെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. അരീക്കോട് പോലീസ് സ്റ്റേഷൻ വളപ്പിൽ ആയിരുന്നു ആക്രമണം. സംഭവത്തിൽ പരിക്കേറ്റ നിസാർ ബാബു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ആയുധം ഉപയോഗിച്ച് മർദ്ദിക്കൽ, ഭീഷണിപ്പെടുത്തി സാധനങ്ങൾ അപഹരിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ നിസാർ ബാബുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.
Discussion about this post