ഹൈദരാബാദ്: തെലങ്കാനയിൽ മുന്നേറ്റം നടത്തുന്ന കോൺഗ്രസിനെ പ്രകീർത്തിച്ച് ബിആർഎസ് നേതാവ്. കോൺഗ്രസിന്റേത് മികച്ച മുന്നേറ്റമാണെന്ന് ബിആർഎസ് എംപി കെ. കേശവ റാവു പറഞ്ഞു. നമ്മൾ തീർച്ഛയായും കോൺഗ്രസിനെ പ്രകീർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മൾ കോൺഗ്രസിനെ തീർച്ഛയായും പ്രകീർത്തിയ്ക്കണം. ഇത് തമാശള പറയുന്നതല്ല. അവർ മികച്ച പ്രവർത്തനമാണ് തിരഞ്ഞെടുപ്പിൽ നടത്തിയത്. ഞങ്ങൾ തകർച്ച നേരിടുന്നു. അവർ ഉയരുന്നു. ഈ സത്യം നമ്മൾ അംഗീകരിച്ചേ മതിയാകൂ. കാരണം വിരലുകളാണ് ഇവിടെ സംസാരിക്കുന്ന്. സത്യത്തെ മറച്ചുപിടിയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയിക്കുമോ എന്ന കാര്യത്തിൽ നേരിയ സംശയമുണ്ട്. കാരണം സർവ്വേ ഫലങ്ങളെ തള്ളിക്കളയാൻ കഴിയില്ല. കോൺഗ്രസിന് മുൻതൂക്കം നൽകികൊണ്ടാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. എങ്കിലും തങ്ങൾ നടത്തിയ പഠനപ്രകാരം ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
119 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നിലവിൽ പുരോഗമിക്കുന്നത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ 66 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 39 സീറ്റുകളിൽ ബിആർസ് മുന്നിലാണ്.
Discussion about this post