ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. 20 വർഷങ്ങൾക്ക് മുൻപും സമാനമായി കോൺഗ്രസ് തോറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് ഇതേ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
20 വർഷങ്ങൾക്ക് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു. ഡൽഹിയിൽ മാത്രമായിരുന്നു അന്ന് വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞത്. എന്നാൽ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ആയിരിക്കും ഇനി കോൺഗ്രസിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡ്, തെലങ്കാന, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ആയിരുന്നു ഇന്നലെ പുറത്തുവന്നത്. ഇതിൽ തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഉജ്ജ്വല വിജയം നേടി. പരാജയപ്പെട്ടു എങ്കിലും തെലങ്കാനയിലും ശക്തമായാ മുന്നേറ്റം നടത്താൻ ബിജെപിയ്ക്ക് കഴിഞ്ഞു. പാർട്ടിയുടെ വോട്ട് ശതമാനത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്.
Discussion about this post