എറണാകുളം: മിക്‌സി പൊട്ടിത്തെറിച്ച് കൈവിരലുകളിൽ ഉണ്ടായ പരിക്കുകൾ ഭേദമായെന്ന് അഭിരാമി സുരേഷ്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനയെ തുടർന്നാണ് അതിവേഗം പരിക്കുകൾ ഭേദമായത് എന്നും അഭിരാമി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഭിരാമിയുടെ പ്രതികരണം.
മുറിവുകൾ എല്ലാം ഏറെക്കുറേ ഭേദമായിട്ടുണ്ട്. കുറച്ചു മരുന്നുകൾ മാത്രം കഴിച്ചാൽ മതിയെന്നാണ് ഇപ്പോഴത്തെ ആശ്വാസം. നിരവധി പേരാണ് ഫോൺ വിളിച്ചും സന്ദേശം അയച്ചും സുഖവിവരം തിരക്കിയത്. ദു:ഖകാലത്ത് തനിയ്‌ക്കൊപ്പം നിന്നതിൽ നന്ദിയുണ്ടെന്നും അഭിരാമി വ്യക്തമാക്കി.
തന്നെ സ്‌നേഹിക്കുന്നവരുടെ പ്രാർത്ഥനയും പിന്തുണയുമാണ് പരിക്കിൽ നിന്നും അതിവേഗം മുക്തിനേടാൻ സഹായിച്ചത്. എല്ലാവർക്കും നന്ദിയും സ്‌നേഹവും അറിയിക്കുകയാണെന്നും അഭിരാമി പറഞ്ഞു. സന്തോഷം കൊണ്ട് ഗാനവും ആലപിച്ചു.
രണ്ട് ആഴ്ച മുൻപാണ് പാചക വീഡിയോ ചിത്രീകരിക്കുന്നതിനിടെ അഭിരാമി സുരേഷിന് പരിക്കേറ്റത്. പച്ചമാങ്ങ രസം ഉണ്ടാക്കുകയായിരുന്നു അഭിരാമി. ഇതിനായി വേവിച്ച മാങ്ങ മിക്‌സിയിൽ അരയ്ക്കുകയായിരുന്നു. ഇതിനിടെയാണ് മിക്‌സി പൊട്ടിത്തെറിച്ച് പരിക്കേറ്റത്.
Discussion about this post