ന്യൂഡൽഹി: അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ തിരിച്ചുകയറാനാവാത്ത വിധമുള്ള പതനത്തിലേക്കാണ് കോൺഗ്രസ് എത്തിയിരിക്കുന്നത്. എന്നാൽ ജനങ്ങൾ നൽകിയ തിരിച്ചടി മനസിലാക്കി തെറ്റുകൾ തിരുത്തി പ്രവർത്തിക്കാൻ ശ്രമിക്കാതെ തോൽവിയുടെ കാരണം വോട്ടിംഗ് മെഷീനാണെന്ന് വരുത്തി തീർക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
മദ്ധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിംഗ് മെഷീനിൽ തിരിമറി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. പോസ്റ്റൽ ബാലറ്റ് കണക്കുകൾ നിരത്തി ദ്വിഗ് വിജയ് സിംഗാണ് രംഗത്തെത്തിയിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് ദ്വിഗ് വിജയ് സിംഗ് വാദിക്കുന്നു. വോട്ടിംഗ് പാറ്റേൺ സമ്പൂർണ്ണമായി മാറിയത് എങ്ങനെയെന്നും എത്രനാൾ ജനം നിശബ്ദരായി ഇരിക്കുമെന്നും ദ്വിഗ് വിജയ് സിംഗ് ചോദിക്കുന്നു.
ഒരു ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാൻ കഴിയും. 2003 മുതൽ ഇവിഎം വോട്ട് ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നു.നമ്മുടെ ഇന്ത്യൻ ജനാധിപത്യത്തെ പ്രൊഫഷണൽ ഹാക്കർമാർ നിയന്ത്രിക്കാൻ അനുവദിക്കാമോ! എല്ലാ രാഷ്ട്രീയ പാർട്ടികളും അഭിമുഖീകരിക്കേണ്ട അടിസ്ഥാനപരമായ ചോദ്യമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മീഷണർ സുപ്രീംകോടതിയും ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു
Discussion about this post