ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള തുറന്നെഴുത്തുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. 2004ൽ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാതിരുന്നതിനെക്കുറിച്ചും പ്രണബ് മുഖർജിക്ക് ആ സ്ഥാനം ലഭിക്കാതിരുന്നതിനെക്കുറിച്ചുമാണ് തുറന്നെഴുത്ത്. മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ലെന്ന് പ്രണബ് മുഖർജി പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു.
ഇൻ പ്രണാബ്, മൈ ഫാദർ: എ ഡോട്ടർ റിമംബേഴ്സ് എന്നാണ് രൂപാ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേര്.പ്രണാബ്, അദ്ദേഹത്തെ (രാഹുൽ) വിവരിച്ചത് ഏറെ വിനയവും നിറയെ ചോദ്യങ്ങളുമുള്ള വ്യക്തി എന്നാണ്. രാഹുലിന്റെ പഠിക്കാനുള്ള ആഗ്രഹത്തിന്റെ അടയാളമായാണ് അദ്ദേഹം ഇതിനെ കണ്ടത്. എന്നാൽ രാഹുൽ രാഷ്ട്രീയമായി ഇനിയും പക്വത ആർജിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹം (പ്രണാബ്) കരുതിയിരുന്നത് എന്ന് ശർമിഷ്ഠ പുസ്തകത്തിൽ ഓർമിക്കുന്നു.
രാഷ്ട്രപതി ഭവനിൽ വച്ചാണ് രാഹുൽ ഗാന്ധി തന്റെ പിതാവിനെ കാണാറുള്ളത്. ഈ കൂടിക്കാഴ്ചകൾ അധികമൊന്നും ഉണ്ടായിട്ടില്ല. രാഹുലിനോട് മന്ത്രിസഭയിൽ ചേരാനും ഭരണത്തിൽ നേരിട്ടുള്ള പരിചയം നേടാനും പ്രണബ് മുഖർജി ഉപദേശിച്ചു. എന്നാൽ ഈ ഉപദേശം രാഹുൽ ശ്രദ്ധിച്ചില്ലെന്നും ശർമ്മിഷ്ഠ പറയുന്നു.
2004ൽ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് പ്രണബ് മുഖർജിയോട് ചോദിച്ചപ്പോൾ ഒരു നിഗൂഢമായ മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് ശർമ്മിഷ്ഠ ഓർത്തെടുക്കുന്നു. ‘ഇല്ല, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല’ എന്നായിരുന്നു പിതാവിന്റെ മറുപടി. എന്നാൽ തന്നെ പ്രധാനമന്ത്രിയാക്കാത്തതിൽ സോണിയ ഗാന്ധിയോട് പ്രണബ് മുഖർജിക്ക് ഒരു നീരസവും ഉണ്ടായിരുന്നില്ലെന്നും ആ സ്ഥാനത്തേക്ക് എത്തിയ മൻമോഹൻ സിങ്ങിനോടും പ്രണാബിന് വിരോധമുണ്ടായിരുന്നില്ലെന്നും ശർമിഷ്ട പറയുന്നു
Discussion about this post