തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ആത്മഹത്യയ്ക്ക് പിന്നിൽ സ്ത്രീധനവിഷയമാണെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ആണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്. സർജറി വിഭാഗം പിജി വിദ്യാർത്ഥിനി ഡോ. ഷഹാനയാണ് ആത്മഹത്യചെയ്തത്.
ശിശുവികസന വകുപ്പ് ഡയറക്ടറോട് ആണ് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുള്ളത്. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.
കഴിഞ്ഞ ദിവസമാണ് ഷഹാനയെ ഫ്‌ളാറ്റിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആൺ സുഹൃത്തുമായി ഷഹാനയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ 150 പവനും 15 ഏക്കർ ഭൂമിയും ബിഎംഡബ്ല്യു കാറും വരന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്നാൽ ഇത് നൽകാൻ കഴിയാതെ ഇരുന്നതോടെ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറി. ഇതേ തുടർന്ന് കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു ഷഹാനയെന്നും ബന്ധുക്കൾ പറഞ്ഞു.
Discussion about this post