തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വ്യാജ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി.സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പക്കൽ നിന്നും 1200 ലിറ്റർ മദ്യവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിന്‍, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. തൃശൂര്‍ എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു.
Discussion about this post