വോയ്സ് സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുമെന്ന് ഇനി നിങ്ങള്‍ ഭയപ്പെടേണ്ടതില്ല.വോയ്സ് മെസേജുകള്‍ക്കായി വ്യൂ വണ്‍സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരു തവണ മാത്രം വോയ്സ് സന്ദേശങ്ങള്‍ കേള്‍ക്കാന്‍ പറ്റുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് 2021 ല്‍ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി അവതരിപ്പിച്ച വ്യൂ വണ്‍സ് ഫീച്ചറിന് സമാനമാണിത്.
സന്ദേശങ്ങളില്‍ സ്വകാര്യത കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. അതിനാല്‍, നിങ്ങളുടെ വോയ്സ് മറ്റൊരാള്‍ക്ക് കൈമാറുമെന്ന് ഭയപ്പെടേണ്ടതില്ല . ഈ ഫീച്ചര്‍ ഓണാക്കി ഒരു ആശങ്കയും കൂടാതെ വോയ്‌സ് മെസേജുകള്‍ അയയ്ക്കാം.
ഫോട്ടോകളും വീഡിയോകളും ‘വ്യു വണ്‍സ് ‘കീപ്പ് ഇന്‍ ചാറ്റ് ‘ ഐക്കണ്‍ ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കുന്നത് പോലെ തന്നെ ഇതിനും അടയാളപ്പെടുത്തിയിരിക്കും.സന്ദേശം അയയ്ക്കുന്നയാള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ സന്ദേശം കാണാനോ കേള്‍ക്കാനോ കഴിയൂ. വാട്‌സ്ആപ്പിന് പോലും അത് തിരിച്ചെടുക്കാന്‍ കഴിയില്ല.ഒരു തവണ മാത്രമേ പ്ലേ ചെയ്യാന്‍ കഴിയൂ.തുടര്‍ന്ന് അത് ചാറ്റ് ബോക്‌സില്‍ നിന്ന് അപ്രത്യക്ഷമാകും എന്നും കമ്പനി അഭിപ്രായപ്പെട്ടു.വോയ്സ് സന്ദേശങ്ങള്‍ക്കായുള്ള വ്യൂ വണ്‍സ് ഫീച്ചര്‍ വരും ദിവസങ്ങളില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്നും വാട്സ്ആപ്പ് അറിയിച്ചു.
അടുത്തിടെയാണ് വാട്സ്ആപ്പ് എല്ലാ ഉപയോക്താക്കള്‍ക്കും സീക്രട്ട് കോഡ് ഫീച്ചര്‍ പുറത്തിറക്കിയത്. ഉപയോക്താക്കളെ അവരുടെ ചാറ്റുകള്‍ സുരക്ഷിതമാക്കാന്‍ വാക്കുകളോ ഇമോജികളോ ഉപയോഗിച്ച് പാസ്വേഡ് സൃഷ്ടിക്കാന്‍ അനുവദിക്കുന്ന രീതിയിലായിരുന്നു സീക്രട്ട് കോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നത്.
Discussion about this post