കോഴിക്കോട്: ഓർക്കോട്ടേരിയിൽ ആത്മഹത്യ ചെയ്ത യുവതിയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ഷബ്‌ന തന്നെ സ്വന്തം ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഷ്ബനയെ ഭർത്താവിന്റെ അമ്മാവൻ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ഷബ്‌ന ജീവനൊടുക്കിയ തിങ്കളാഴ്ച നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭർത്താവിന്റെ വീട്ടുകാർ യുവതിയെ അസഭ്യം പറയുന്നത് ദൃശ്യങ്ങളിൽ കാണാം. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ച് വരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭർത്താവിൻറെ അമ്മാവൻ ഹനീഫ ഷബ്‌നയെ അടിക്കുന്നത്. വേദനിച്ചതോടെ യുവതി അടിക്കരുതെന്ന് പറയുന്നുണ്ട്. എന്നാൽ ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഹനീഫയും ബന്ധുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
ഷബ്‌നയെ മർദ്ദിച്ച വീഡിയോ ലഭിച്ചതിന് പിന്നാലെ ഹനീഫയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്. ഭർത്താവിൻറെ മാതാപിതാക്കൾ, സഹോദരി എന്നിവരെ ചോദ്യം ചെയ്യും. സംഭവ ദിവസം ഇവരെല്ലാവരും വീട്ടിലുണ്ടായിരുന്നു. മുറിയിൽ കയറി വാതിൽ അടയ്ക്കുന്നത് കണ്ടിട്ടും ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ഷബ്‌നയുടെ മകൾ പോലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യുന്നത്.
Discussion about this post