തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
ഉച്ചയ്ക്ക് ശേഷം മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർവരെ വേഗതയിൽവരെ കാറ്റ് വീശാനാണ് സാദ്ധ്യത. ഇതിന് പുറമേ തീരമേഖലയിൽ കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബീച്ചിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പാടില്ലെന്നും അറിയിപ്പുണ്ട്.
Discussion about this post