റായ്പൂർ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണുദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. 59 കാരനായ സായി, ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രിയാണ്. റായ്പൂരിൽ നടന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിന് പിന്നാലെ കേന്ദ്ര നേതൃത്വമാണ് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
കുങ്കുരി നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള അംഗമായ അദ്ദേഹം 87,604 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസ് എംഎൽഎയായിരുന്ന യുഡി മി#്ചിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ മോദി മന്ത്രിസഭയിൽ കേന്ദ്ര സ്റ്റീൽ സഹമന്ത്രിയും പതിനാറാം ലോക്‌സഭയിൽ ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തിൽ നിന്നുള്ള അംഗവുമായിരുന്നു. 2020 മുതൽ 2022 വരെ ബിജെപി ഛത്തീസ്ഗഡ് അദ്ധ്യക്ഷനായിരുന്നു.
അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റിൽ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപിവൻ വിജയം നേടിയത്.
Discussion about this post