കണ്ണൂർ: കണ്ണൂര്‍ ചൊക്ലിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശിയായ ഇരുപത്തിയാറുകാരി ഷഫ്നയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കാരപ്പൊയിൽ റിയാസിന്‍റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുളള മകളുണ്ട്. പുല്ലാക്കരയിലെ ഭർതൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ചൊക്ലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Discussion about this post