ബ്രിട്ടൻ: ബ്രിട്ടൻ ഫസ്റ്റ് പാർട്ടി സഹസ്ഥാപകനായ പോൾ ഗോൾഡിംഗിനെ കഴുത്തറത്ത് കൊല്ലാൻ പദ്ധതിയിട്ട ഐഎസ് ഭീകരവനിത ജയിൽമോചിതനാവുന്നു. എട്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് മോചിതനാകുന്നത്. ഭർത്താവിനൊപ്പമാണ് ഇവർ ആക്രമണം ആസൂത്രണം ചെയ്തത്. ഡമ്മിയിൽ കത്തി ഉപയോഗിച്ച് നിരന്തരം പരിശീലിച്ചായിരുന്ന ഇവർ ആക്രമണത്തിന് തയ്യാറെടുത്തത്.
ബ്രിട്ടനിലെ മുൻനിര വലതുപക്ഷ രാഷ്ട്രീയ നേതാവിനെതിരെ ഇസ്ലാമിക ഭീകരാക്രമണം പദ്ധതിയിട്ട ഭീകര വനിത മദിഹ തഹീറിനെ മോചിതനാക്കരുതെന്നാണ് ജനം ആവശ്യപ്പെടുന്നത്. ഭീകരർക്ക് കടുത്ത ശിക്ഷയാണ് നൽകേണ്ടതെന്നും ഭീകരപ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയാൽ ശിക്ഷിക്കപ്പെടില്ലെന്ന മോശം സന്ദേശമാണ് ഇത് ഭീകരർക്ക് നൽകുന്നതെന്നും വിമർശനം ഉയർന്നു കഴിഞ്ഞു.
ഐഎസ്് ഭീകരൻ മദിഹ തഹീറിന്റെ മോചനം ഒഴിവാക്കാനായി ൺസർവേറ്റീവ് ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്കിന്മേൽ സമ്മർദ്ദം ചെലുത്താൻ ബ്രിട്ടൻ ഫസ്റ്റ് അടിയന്തര അഭിപ്രായശേഖരം ആരംഭിച്ചു. നിരവധി പേരാണ് ബ്രിട്ടൻ ഫസ്റ്റിന്റെ അഭ്യർത്ഥനയ്‌ക്കൊപ്പം നിൽക്കുനത്.
Discussion about this post