Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണോ? കാത്തിരിക്കുന്നത് ഈ അപകടങ്ങൾ!

by Brave India Desk
Dec 12, 2023, 10:28 pm IST
in Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

സമൂഹമാദ്ധ്യമങ്ങൾ തുറന്നാൽ പലപ്പോഴും കാണുന്ന ചില പരസ്യവാചകങ്ങളുണ്ട്. എളുപ്പത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കാം എന്നുള്ള വാഗ്ദാനങ്ങൾ ആണ് ഇവയിൽ കൂടുതലും. ഒരാഴ്ച കൊണ്ട് നാല് കിലോ കുറയ്ക്കാം ഒരു മാസം കൊണ്ട് 10 കിലോ കുറയ്ക്കാം എന്നിങ്ങനെയൊക്കെ അമിതവണ്ണം ഉള്ളവരെ മോഹിപ്പിക്കുന്ന തരത്തിലുള്ള വലിയ വാഗ്ദാനങ്ങളാണ് പലരും നൽകുന്നത്. എന്നാൽ ഇത്തരത്തിൽ ദ്രുതഗതിയിൽ ഭാരം കുറയ്ക്കുന്നത് ശരീരത്തിന് ഏറെ അപകടം സൃഷ്ടിക്കുന്ന ഒന്നാണ്.

വിദഗ്ധ ഡോക്ടർമാരുടെയും ന്യൂട്രീഷനിസ്റ്റുകളുടെയും അഭിപ്രായത്തിൽ ഒരാൾ ആരോഗ്യകരമായ ഭാരം കുറയ്ക്കേണ്ടത് ആഴ്ചയിൽ ഒരു കിലോ മാത്രമാണ്. മാസത്തിൽ നാലു കിലോയിൽ കൂടുതൽ ഭാരം കുറയ്ക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള താളം തെറ്റിക്കുകയും മറ്റു പല അസുഖങ്ങൾക്കും കാരണമാകുകയും ചെയ്യുന്നതാണ്. ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നത് ഫാറ്റിലിവർ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാനും ഉള്ളവർക്ക് വഷളാകാനും സഹായിക്കുന്നതാണ്. അമിതവണ്ണം ഉള്ളവരിൽ പൊതുവേ ഫാറ്റി ലിവർ കാണപ്പെടുന്നതിനാൽ ശരീരഭാരം അപകടകരമായ രീതിയിൽ പെട്ടെന്ന് കുറയ്ക്കുമ്പോൾ ഫാറ്റി ലിവർ പ്രശ്നം ഗുരുതരം ആവുകയും വലിയ കരൾ രോഗങ്ങളിലേക്ക് എത്തുകയും പോലും ചെയ്യുന്നതാണ്.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഫാറ്റിലിവറിനോടൊപ്പം തന്നെ പെട്ടെന്ന് ഭാരം കുറയ്ക്കുന്നത് പിത്തസഞ്ചിയിൽ കല്ലുകൾ രൂപപ്പെടുന്നതിനും കാരണമാകും. കൂടാതെ ദ്രുതഗതിയിലുള്ള ഭാരം കുറയൽ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിൽ പെട്ടെന്ന് ഭാരം കുറയ്ക്കുന്നവരിൽ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാത്തതിനാൽ പോഷകക്കുറവ് കൊണ്ടുള്ള പ്രശ്നങ്ങളും ഉണ്ടാകും. പെട്ടെന്നുള്ള മുടികൊഴിച്ചിൽ പോലെയുള്ളവ ഇതിന് ഒരു ഉദാഹരണമാണ്. ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും മറ്റു പോഷകങ്ങളും ലഭ്യമാക്കിയില്ലെങ്കിൽ ഭാരം കുറയുന്നതോടൊപ്പം നിങ്ങളുടെ ആയുസ്സും കുറയും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ആരോഗ്യകരമായി ഭാരം കുറയ്ക്കാനായി ആഴ്ചയിൽ ഒരു കിലോ വീതം മാസത്തിൽ 4 കിലോ വരെ കുറയ്ക്കാവുന്നതാണ്. ഇതിനായി കാർബോഹൈഡ്രേറ്റ്സ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കിക്കൊണ്ട് ആവശ്യത്തിന് പ്രോട്ടീനും മറ്റും ലഭ്യമാകുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടതാണ്. ഒപ്പം അജയ്യിൽ അഞ്ചു ദിവസമെങ്കിലും 45 മിനിറ്റ് സമയത്തെ ചെറിയ വ്യായാമങ്ങളും ചെയ്യേണ്ടതാണ്. ഡയറ്ററി സപ്ലിമെന്റുകൾ പോലെയുള്ളവ കഴിച്ചുകൊണ്ട് ഭാരം കുറയ്ക്കുന്നത് ഭാവിയിൽ വലിയ അപകട സാധ്യതയുണ്ടാക്കും എന്നും തിരിച്ചറിയേണ്ടതാണ്. അതിനാൽ മികച്ച രീതിയിൽ നമ്മുടെ ആന്തരികാവയവങ്ങളെയും ശരീരത്തെയും സംരക്ഷിച്ചുകൊണ്ട് തന്നെ ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്

Tags: sudden weight lossside effects
Share1
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies