തിരുവനന്തപുരം:ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ പരിഗണന നല്‍ക്കാത്തില്‍ സര്‍ക്കാരിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച. പ്രതിഷേധക്കരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു.
പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി .പിന്നാലെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത നീക്കാനുള്ള പോലീസിന്റെ ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവമോര്‍ച്ച. ശബരിമല തീര്‍ത്ഥാടകരെ സര്‍ക്കാര്‍ വഞ്ചിച്ചു. ‘വന്‍ വീഴ്ച സംഭവിച്ചുവെന്നും ,വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ നോക്കുകയും , അമ്മമാരും കുട്ടികളും വെള്ളം പോലും കിട്ടാതെ അവശരായി നില്‍ക്കുമ്പോള്‍ യാത്ര നടത്തുകയാണ് പിണറായി സര്‍ക്കാര്‍’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചത്.
Discussion about this post