കൊച്ചി:ഫേസ്ബുക്ക് വഴി അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന കേസില്‍ പരാതിക്കാരന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്. തൃശ്ശൂര്‍ ഒന്നാം അഡിഷണല്‍ സബ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് പ്രസാദ് എം കെ നല്‍കിയ കേസിലാണ് ഇന്ന് വിധി വന്നത്.
കോട്ടയം സ്വദേശി കോളേജ് പ്രൊഫസര്‍ ഷെറിന്‍ വി ജോര്‍ജിനോടാണ് നഷ്ടപരിഹാരം നല്‍ക്കാന്‍ കോടതി ഉത്തരവ് ഇട്ടത്.2017 ഏപ്രില്‍ 26 നാണ് ഷെറിന്‍ പരാതിക്കാരനായ പ്രസാദിന്റെ സര്‍ട്ടിഫിറ്റുകള്‍ വ്യാജമാമെന്ന് പോസ്റ്റിട്ടത്. ഇതുമൂലം അപകീര്‍ത്തിയും മാനഹാനിയും തൊഴില്‍ ,സാമ്പത്തിക നഷ്ടവുമുണ്ടായെന്ന് കാണിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ലൈസന്‍സ്ഡ് റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായി ജോലി ചെയ്യുന്ന പരാതിക്കാരന്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ലണ്ടനിലെ എന്‍.സി.എഫ്.സിയില്‍ നിന്ന് ഡിപ്ലോമയും റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.
പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നും വാദങ്ങളില്‍ ന്യായമുണ്ടെന്നും ബോധ്യപ്പെട്ട കോടതി തുടര്‍ന്നാണ് വിധി പ്രസ്താവിച്ചത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും 6 ശതമാനം പലിശയും മുഴുവന്‍ കോടതി ചെലവുകളും നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്.
Discussion about this post