കൊച്ചി: താൻ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചയാളല്ലെന്നും തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെയൊന്നും ഉണ്ടാകില്ലെന്നും നടൻ മോഹൻലാൽ. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെയൊന്നുമുണ്ടാകില്ല. അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം. ഒരുപാട് സിനികമളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ചയാളാണ്. അതിനാൽ തന്നെ ഉള്ളിൽ ഇത്തരം കാര്യങ്ങളെ പറ്റി സംഘർഷമുണ്ടാകും. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.’നേര്’ എന്ന സിനിമ സമൂഹത്തിലെ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ആണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അതേസമയം ഇപ്പോഴുള്ള പെൺകുട്ടികൾ മാനസികമായി കരുത്തരാണെന്നും ചില പെൺകുട്ടികൾ വൈകാരികമായി പെട്ടുപോകുന്നതാണെന്നും സംവിധായകൻ ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ എത്തുന്നത്. ഡിസംബർ 21 ന് ക്രിസ്മസ് റിലീസായാണ് നേര് തിയേറ്ററുകളിലെത്തുന്നത്.ദൃശ്യം ഫെയിം അഡ്വ.ശാന്തി മായാദേവി യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Discussion about this post