കൊല്ലം: പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം, ആദിച്ചനെല്ലൂർ സജിതാ മൻസിൽ ഷഹാസ് (30) ആണ് പിടിയിലായത്.
തീർത്ഥാടന കേന്ദ്രമായ മടവൂരിലേക്കെന്നു പറഞ്ഞു കൊല്ലം കൊട്ടിയത്തുനിന്ന് കുട്ടിയുമായി എത്തുകയായിരുന്നു ഷഹാസ്.ഡിസംബർ 12നും 13നും മടവൂരിൽ ലോഡ്ജിൽ മുറിയെടുത്ത ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് ഭയന്നുപോയ കുട്ടി രാത്രിയിൽ ലോഡ്ജ് മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് പുറത്തിറങ്ങി ഓടുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസ് കേസെടുത്തു.
Discussion about this post