കൊട്ടിയം: വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. ഉമയനല്ലൂർ മുണ്ടുച്ചിറ പുലിയിലം വടക്കതിൽ ബാദുഷയാണ് (24) കൊട്ടിയം പോലീസിൻറെ പിടിയിലായത്.
ബാദുഷ യുവതിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തി പ്രണയാഭ്യർഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മയ്യനാട് റെയിൽവേ സ്റ്റേഷനിൽനിന്ന് സ്‌കൂട്ടറിൽ മടങ്ങിയ യുവതിയെ പ്രതി തടഞ്ഞുനിർത്തുകയും കൈയിൽ കയറിപ്പിടിച്ച് വിവാഹം കഴിച്ചില്ലെങ്കിൽ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പിന്നാലെ യുവതി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയം ഇൻസ്‌പെക്ടർ വിനോദിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
Discussion about this post