ഡല്‍ഹി:പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 37 പൈസയും ഡീസലിന് ലീറ്ററിന് രണ്ടുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഡിസംബര്‍ 16ന് പെട്രോളിന്മേലുള്ള തീരുവ ലീറ്ററിന് 30 പൈസയും ഡീസലിന്മേല് 1.17 രൂപയും കൂട്ടിയിരുന്നു.
ഇതോടെ ബ്രാന്‍ഡഡ് അല്ലാത്ത പെട്രോളിന്മേലുള്ള എക്സൈസ് തീരുവ 7.36 രൂപയിലും ഡീസലിന്റേത് 5.83 രൂപയിലുമെത്തി. ബ്രാന്‍ഡഡിന് ഇത് യഥാക്രമം 8.54, 8.19 എന്നിങ്ങനെയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് പെട്രോള്‍ ലീറ്ററിന് 63 പൈസയും ഡീസല്‍ ലീറ്ററിന് 1.06 രൂപയും കുറച്ചിരുന്നു.
Discussion about this post