കൊച്ചി: സംവിധായകന്‍ ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ്. കൊച്ചി പാലാരിവട്ടത്തെ കഫെ പപ്പായയിലാണ് റെയ്ഡ് നടന്നത്.
വാലന്റൈന്‍സ് ഡേ പാര്‍ട്ടി നടക്കുന്ന സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. പരിശോധന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍ തന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിട്ടില്ലെന്ന് ആഷിക് അബു പ്രതികരിച്ചു. വാലന്റൈന്‍സ് പാര്‍ട്ടികളുടെ ഭാഗമായുള്ള പരിശോധനയാണെന്ന് പോലീസ് അറിയിച്ചു.
ഡ്രീംസ് ഉള്‍പ്പെടെയുള്ള മറ്റ് ഹോട്ടലുകളിലും പരിശോധന നടക്കുന്നുണ്ട്.
കൊച്ചിയില്‍ കഫേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ പരിശോധന.
കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ കൊക്കൈന്‍ പിടികൂടിയിരുന്നു. മോഡലുകളും, സിനിമ താരങ്ങളും ഉള്‍പ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൊക്കൈന്‍ കേസില്‍ സംവിധായകന്‍ ആഷിഖ് അബുവിനെയും ഭാര്യ റിമ കല്ലിങ്കലിനെയും ചോദ്യം ചെയ്യുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്ന് കാണിച്ച് ആഷിഖ് അബു ഫേസ് ബുക്കിലൂടെ നടത്തിയ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു.
Discussion about this post