ഡല്‍ഹി: ഡല്‍ഹി റെയില്‍വേസ്റ്റേഷനില്‍ ബോംബു വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇമെയില്‍ സന്ദേശം വ്യാജമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയിട്ടും ബോംബൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡല്‍ഹി-കാണ്‍പൂര്‍ ട്രെയിനില്‍ ബോംബു വെച്ചിട്ടുണ്ടെന്നാണ് ഇ മെയിലില്‍ ഭീഷണി ലഭിച്ചത്. അടുത്ത 72 മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇതെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസും ആര്.പി.എഫും ബോംബു സ്ക്വോഡും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയിരുന്നു.
ഡല്‍ഹി റെയില്‍വേ സ്റ്റേഷനു പുറമെ രാജ്യത്തെ മറ്റുചില പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്താനായില്ല. ഡല്‍ഹി-ലഖ്നൗ എക്സ്പ്രസ്സ് ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു പരിശോധിച്ചു.
Discussion about this post