കാസര്‍കോട്: കൊതുകുനാശിനി കുടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. കാസര്‍ഗോഡ് കല്ലുരാവിലാണ് സംഭവം.അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്.
രണ്ട് ദിവസം മുന്‍പാണ് കുഞ്ഞ് വീട്ടില്‍ വെച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു.ഉടന്‍ തന്നെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.എന്നാല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്.
Discussion about this post