സമൂഹമാദ്ധ്യമമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിലെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ എക്സ് ഉപയോഗിക്കാനാകാതെ വലഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് എക്സ് സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ആപ്പ് തുറക്കുമ്പോള്‍ എക്സിലേക്ക് സ്വാഗതം എന്നല്ലാതെ സൈറ്റിലെ പോസ്റ്റുകള്‍ കാണാനോ പങ്കിടാനോ കഴിഞ്ഞിരുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ല എന്ന പരാതികളും ഉയരുന്നുണ്ട്.
രാവിലെ 11 മണിയോടെയാണ് എക്സില്‍ തകരാര്‍ സംഭവിച്ചത്.സാങ്കേതിക തകരാറിനുള്ള കാരണം വ്യക്തമല്ല. വിഷയത്തില്‍ എക്സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സമാനമായ രീതിയില്‍ സേവന തടസ്സങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഏകദേശം ഒരാഴ്ച മുമ്പ് എക്‌സില്‍ നിന്നുള്ള എല്ലാ ഔട്ട്ഗോയിംഗ് ലിങ്കുകളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.പ്രശ്‌നം തിരിച്ചറിഞ്ഞ് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പ്രശ്‌നം പരിഹരിച്ചത്.
Discussion about this post