കോഴിക്കോട് : എസ്എഫ്ഐയുടെ സമര ആഭാസമാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ അരങ്ങേറിയതെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവരെ എതിർക്കുന്ന എസ്എഫ്ഐ സാംസ്കാരിക കേരളത്തിന് അപമാനമാണ് എന്ന് പറഞ്ഞു.
സെനറ്റിലേക്ക് അന്തം കമ്മികളെ മാത്രമേ നിയമിക്കാവൂ എന്ന എസ്എഫ്ഐ നിലപാട് അംഗീകരിക്കാൻ കഴിയില്ല. പത്മശ്രീ ബാലൻ പുത്തേരിയെ തടഞ്ഞ എസ്എഫ്ഐയ്ക്കെതിരെ പ്രതികരിക്കാൻ സാംസ്ക്കാരിക നായകർ തയ്യാറാകണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
സർവ്വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വൽക്കരണത്തിന്റെ അവസാനത്തിനാണ് ഗവർണർ തുടക്കം കുറിച്ചത് . ഗവർണർ നാമ നിർദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങളുടെ യോഗ്യത നിശ്ചയിക്കാനുള്ള മൂപ്പ് എസ്എഫ്ഐക്ക് ആയിട്ടില്ലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു. പിൻവാതിലിലൂടെ നിയമിക്കപ്പെടുന്ന സഖാക്കൾ യോഗ്യതയുള്ളവരെ കണ്ട് ഹാലിളകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post