വാഷിംഗ്‌ടൺ: ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സിൻജിയാൻ സ്വയംഭരണ മേഖലയിൽ ലോപ് നൂർ ആണവ പരീക്ഷണ കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചു എന്ന വാർത്ത പുറത്ത് വിട്ട് ന്യൂയോർക് ടൈംസ്.
ചൈന വളരെ പെട്ടെന്ന് തന്നെ പൂർണ്ണ തോതിലോ അല്ലെങ്കിൽ സബ് ക്രിട്ടിക്കൽ ആയ ന്യൂക്ലിയർ പരീക്ഷണങ്ങൾ പുനരാരംഭിക്കുവാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. രാസ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആണവ സ്ഫോടനങ്ങളെയാണ് സബ്ക്രിറ്റിക്കൽ പരീക്ഷണങ്ങൾ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ആണവ പരീക്ഷണം ശക്തമാക്കാനുള്ള ചൈനയുടെ ശ്രമം, പുതിയ തലമുറ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ ന്യൂക്ലിയർ വാർഹെഡ് ഡിസൈനുകൾ പരീക്ഷിക്കാനും അതിൽ വൈദഗ്ധ്യം സ്ഥാപിക്കുവാനും ഉള്ള ചൈനയുടെ താല്പര്യം ആണ് സൂചിപ്പിക്കുന്നത്.
ദി ന്യൂയോർക്ക് ടൈംസ് നടത്തിയ വിശകലനം പ്രമുഖ അന്താരാഷ്ട്ര ജിയോസ്പേഷ്യൽ ഇന്റലിജൻസ് വിദഗ്ധനായ ഡോ.റെന്നി ബാബിയാർസ് നൽകിയ തെളിവുകളെയും മുൻ പെന്റഗൺ അനലിസ്റ്റായ ഡോ. ബാർബിയാർസ് അടിസ്ഥാനമാക്കിയുള്ളതാണ്. 1964 ഒക്ടോബർ 16-ന് ചൈന ആദ്യമായി ആണവ പരീക്ഷണം നടത്തിയ ലോപ് നൂർ സൗകര്യത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പഠിക്കാൻ വർഷങ്ങളോളം ചിലവഴിച്ച വ്യക്തിയാണ് ബാബിയാർസ്
Discussion about this post