വാഷിംഗ്‌ടൺ: അറബിക്കടലിൽ ഗുജറാത്തിലെ പോർബന്തർ തീരത്ത് ശനിയാഴ്ച 20 ഓളം ഇന്ത്യൻ ജീവനക്കാരുമായി പോവുകയായിരുന്ന ജപ്പാൻ ഉടമസ്ഥതയിലുള്ള കെമിക്കൽ ടാങ്കറിൽ ഇടിച്ച ഡ്രോൺ ഇറാനിൽ നിന്ന് തൊടുത്തുവിട്ടതാണെന്ന് പെന്റഗൺ അവകാശപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് ആക്രമണം നടന്നത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല , തീ അണച്ചതായി പെന്റഗൺ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ന് പ്രാദേശിക സമയം ഏകദേശം 10 മണിയോടെ (GMT രാവിലെ 6 മണിക്ക്) ലൈബീരിയയുടെ പതാക ഘടിപ്പിച്ച, ജാപ്പനീസ് ഉടമസ്ഥതയിലുള്ള, നെതർലാൻഡ്സ് പ്രവർത്തിപ്പിക്കുന്ന കെമിക്കൽ ടാങ്കറായ കെം പ്ലൂട്ടോ എന്ന മോട്ടോർ കപ്പലിൽ .ഒരു വൺ-വേ ആക്രമണ ഡ്രോൺ ഇറാനിൽ നിന്ന് വന്നിടിച്ചു, ”പെന്റഗൺ വക്താവ് പറഞ്ഞു
ഒക്ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങളും കപ്പൽപ്പാതകളിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങളും വ്യക്തമാക്കുന്ന ഏറ്റവും പുതിയ സംഭവമാണിത്.
2021ന് ശേഷം ചരക്ക് കപ്പലുകൾക്ക് നേരെ നടക്കുന്ന ഏഴാമത്തെ ഇറാനിയൻ ആക്രമണമാണിതെന്ന് പെന്റഗൺ പ്രസ്താവനയിൽ പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ വക്താവ് അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ഉടൻ പ്രതികരിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ചെങ്കടലിലെ സുപ്രധാന കപ്പൽപ്പാതയിൽ യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ഡ്രോൺ, ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല
Discussion about this post