തിരുവനന്തപുരം: നിര്‍മാതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന് കമല്‍. സിനിമയിലെ സാങ്കേതിക വിദഗ്ധരെ തീരുമാനിക്കേണ്ടത് നിര്‍മാതാക്കളല്ല സംവിധായകനാണെന്ന് കമല്‍ പറഞ്ഞു. വഴിയെ പോകുന്നവരെ ഉപയോഗിച്ച് സംവിധായകന് സിനിമ ചെയ്യാനാവില്ല. മികച്ച സാങ്കേതിക മികവുള്ളവരെ കൊണ്ട് മാത്രമേ സിനിമ ചെയ്യാനാവൂകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
മാക്ട എന്നൊരു തൊഴിലാളി സംഘടന സിനിമ മേഖലയില്‍ ഇല്ലെന്നും കമല്‍ പറഞ്ഞു. നേരത്തെ ഇത്തരമൊരു സംഘടന ഉണ്ടായിരുന്നു. എന്നാല്‍ മാക്ട എന്ന സംഘടന ആവശ്യമില്ലെന്നും ആ പേര് സംഘടനയ്ക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചതാണെന്നും കമല്‍ വ്യക്തമാക്കി. നിര്‍മാതാക്കളുടെ സമരം സിനിമാ മേഖല തള്ളിക്കളഞ്ഞിരിക്കുന്നു. ഇപ്പോഴും പല ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുന്നു. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും കമല്‍ വ്യക്തമാക്കി.
തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ച ഫെഫ്ക തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നിര്‍മാതാക്കള്‍ സമരം ആരംഭിച്ചത്. വേതനത്തില്‍ 33% വര്‍ധനവ് വരുത്തിയ ഫെഫ്ക തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് ജനുവരി ഒന്നുമുതല്‍ നിര്‍മാതാക്കളുടെ സംഘടനാ സമരം ആരഭിച്ചത്.
Discussion about this post