കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ജമ്മുകശ്മീർ ബാരാമുള്ള സ്വദേശി മുഹമ്മദ് മുർത്താസ് എന്നയാളാണ് അറസ്റ്റിലായത്. പയ്യന്നൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ വിദ്യാർഥിയാണെന്നാണ് ഇയാൾ പറയുന്നത്.പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയിൽ എത്തിയ ഇയാൾ ഗേറ്റ് വഴി അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ മുർതാസിനെ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post