ആരാധകര്‍ കാത്തിരുന്ന ലാലേട്ടനെ തിരിച്ചുകിട്ടിയിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍ക്ക്. മലയാള സിനിമയ്ക്ക് തന്നെ പുത്തനുണര്‍വ് നല്‍കി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ചുയുരുകയാണ് നേര്.ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എന്നു പറയുമ്പോള്‍ തന്നെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പരാജയങ്ങള്‍ എടുത്തു പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു നിന്നു. എന്നാല്‍ അതിനെല്ലാം മറുപടിയായിട്ടാണ് നേര് തീയറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് വെറും ആറ് ദിവസം പിന്നിടുമ്പോള്‍ 30 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി നേര് കുതിക്കുകയാണ്.
ആദ്യ ദിവസം തന്നെ ആറ് കോടിയാണ് ചിത്രം നേടിയത്.കേരളത്തില്‍ നിന്ന് മാത്രം 2.8 കോടിയായിരുന്നു ലഭിച്ചത്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് നേടിയത് 3 കോടി്, മൂന്നാം ദിവസം 3.55 കോടിയായി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം മൂന്ന് കോടിയ്ക്ക് മുകളില്‍ തന്നെയായിരുന്നു കളക്ഷന്. ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 18.76 കോടി നേടി എന്നാണ് വിവരം.
ആളുകളുടെ ഇടയില്‍ അത്രയും പബ്ലിസിറ്റിയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പ്രോഷകര്‍ പറഞ്ഞും അറിഞ്ഞും ഇനിയും ആളുകള്‍ സിനിമ കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ പോയാല്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ തിരുത്തി എഴുതപ്പെടുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തുന്നത്. താന്‍ ഒരു മുഴുനീള വക്കീല്‍ കഥാപാത്രത്തിലെത്തുന്ന സിനിമയാണ് നേര് എന്നും ഇതുവരെ ചെയ്യാത്ത കഥാപാത്രമാണിതെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Discussion about this post