ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടി കടന്നു. പ്രതിപക്ഷം സൃഷ്ടിച്ച ബഹളങ്ങൾക്കിടയിലും ഏഴ് ചരിത്രപരമായ ബില്ലുകൾ ഇരുസഭകളിലുമായി അവതരിപ്പിച്ചുകൊണ്ടുള്ള ഷായുടെ വൈദഗ്ദ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ അദ്ദേഹത്തിന്റെ ജനപ്രീതി കുതിച്ചുയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് എക്‌സിൽ 3.41 കോടി ഇൻസ്റ്റാഗ്രാമിൽ 1.07 കോടി ഫേസ്ബുക്കിൽ 1.5 കോടി എന്നിങ്ങനെ ഫോളോവേഴ്‌സ് ഉണ്ട്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് അമിത് ഷാ. ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ 8.27 കോടി ആളുകൾ പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ് 1.07 കോടി ഫോളോവേഴ്സോടെ അമിത് ഷാ. ഫേസ്ബുക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത് 4.8 കോടി ഫോളോവേഴ്‌സാണെങ്കിൽ അമിത് ഷാക്ക് 1.5 കോടി ഫോളോവേഴ്‌സ് ആണ് ഉള്ളത്.
സാമൂഹ്യമാദ്ധ്യമങ്ങളിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ അമിത് ഷായും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ വലിയ അന്തരമുണ്ട്. അടുത്തിടെ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ സോഷ്യൽ മീഡിയ ആധിപത്യത്തിൽ അമിത് ഷായെക്കാൾ വളരെ പിന്നിലാണ്.
Discussion about this post