എറണാകുളം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ട് കൊച്ചി ആർഡിഒയാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. സുരക്ഷയൊരുക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉത്തരവും ആർഡിഒ പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ നടന്ന പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടം ആയിരുന്നു മൈതാനിയിൽ തടിച്ച് കൂടിയത്. തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഇക്കുറി ആർഡിഒയുടെ ഉത്തരവ്. നിലവിൽ മൈതാനിയിൽ നിർമ്മിച്ച പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് നടത്തുന്ന നാടകത്തിന്റെ പേരിൽ നിന്നും ഗവർണർ എന്നത് മാറ്റാനും ആർഡിഒ ഉത്തരവിട്ടു. ഗവർണറും തൊപ്പിയും എന്ന പേരിലാണ് കൊച്ചി നാടക് മേഖല സമിതി നാടകം അവതരിപ്പിക്കുന്നത്. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post