പാലക്കാട്: മന്ത്രിയുടെ വാഹനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശ്രീജിത്ത് പിഎസിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മന്ത്രി എംപി രാജേഷിന്റെ വാഹനം കടന്നു പോകുന്നതിന് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു പോലീസ് നടപടി.
മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുമായി പോകുകയായിരുന്നു ശ്രീജിത്ത്. ഇതിനിടെ മണപ്പുള്ളിക്കാവ് ക്ഷേത്രത്തിനടുത്തുവച്ച് പോലീസ് ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. പാലക്കാട് സൗത്ത് പോലീസാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു.
Discussion about this post