എറണാകുളം: തനിയ്‌ക്കെതിരെ പോക്‌സോ കേസ് കൊടുത്തുവെന്ന ബാലയുടെ ആരോപണം നിഷേധിച്ച് ഗായിക അമൃത സുരേഷ്. അങ്ങനെ കേസ് കൊടുത്തിരുന്നുവെങ്കിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചേനെ. താൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുകയാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് ബാല നടത്തുന്നത് എന്നും അമൃത പറഞ്ഞു. ബാലയുടെ മറ്റ് ആരോപണങ്ങൾക്ക് അമൃതയുടെ അഭിഭാഷകരും മറുപടി നൽകി.
അഡ്വക്കേറ്റ് രജനി, അഡ്വ. സുധീർ എന്നിവർക്കൊപ്പമെത്തിയാണ് അമൃത കാര്യങ്ങൾ വിശദീകരിച്ചത്. വിവാഹ മോചനത്തിന് ശേഷം വ്യക്തികൾ തമ്മിൽ തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നാണ് കരാർ. എന്നാൽ ബാല ഇത് തുടർച്ചയായി ലംഘിക്കുന്നുവെന്ന് അഭിഭാഷകർ പറഞ്ഞു. മകൾക്ക് 18 വയസ്സ് ആകുന്നതുവരെ അമൃതയ്ക്കാണ് ചുമതലയുള്ളത്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കോടതി പരിസരത്ത് വച്ച് ബാലയ്ക്ക് മകളം കാണാൻ അനുവാദമുണ്ട്. എന്നാൽ ആദ്യ തവണ ബാല മകളെ കാണാൻ വന്നില്ലെന്നും അഭിഭാഷകർ പറഞ്ഞു.
കുട്ടിയ്ക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ കുഞ്ഞിനെ വളർത്താനുള്ള തുകയോ വിദ്യാഭ്യാസത്തിന്റേയോ വിവാഹത്തിന്റെയോ ചിലവുകളോ കൊടുക്കാമെന്ന് പറയുന്നില്ല. പോക്‌സോ കേസ് നൽകിയിട്ടുണ്ടെന്നാണ് ബാല പറയുന്നത്. അങ്ങിനെയെങ്കിൽ പോലീസ് റിമാൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേനെ. കരാറിൽ പറഞ്ഞ കാര്യങ്ങൾ ലംഘിച്ചാൽ നിയമപരമായി നേരിടും എന്നും അമൃതയുടെ അഭിഭാഷകർ വ്യക്തമാക്കി.
Discussion about this post