ആലപ്പുഴ: കായംകുളത്ത് നാലാം ക്ലാസുകാരനെ തല്ലിച്ചതച്ച് പോലീസ്. ഏരുവ സ്വദേശിയായ കുട്ടിയ്ക്കാണ് ഇന്നലെ രാത്രി പോലീസിന്റെ ലാത്തിയ്ക്കുള്ള അടിയേറ്റത്. സംഭവത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കുട്ടിയുടെ അച്ഛനൊപ്പം പടക്കം പൊട്ടുന്നത് കാണാൻ റോഡിലേക്ക് പോയതായിരുന്നു. ഇതിനിടെ അവിടെവച്ച് കുട്ടിയെ പോലീസ് അടിയ്ക്കുകയായിരുന്നു. കുട്ടിയെ തല്ലിയത് കണ്ട ബന്ധുവും അയൽവാസികളിലും സംഭവം ചോദ്യം ചെയ്തു. ഇവരെയും പോലീസ് മർദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിൽ പോലീസിനെതിരെ ചൈൽഡ് ലൈനിനെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാൻ ഒരുങ്ങുകയാണ് കുട്ടിയുടെ രക്ഷിതാക്കൾ.
അതേസമയം കുട്ടിയെ അടിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയ്ക്ക് അടിയേറ്റത് എങ്ങനെയാണെന്ന് അറിയില്ലെന്നും പോലീസ് പ്രതികരിച്ചു.
Discussion about this post