ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി കണ്‍ട്രോള്‍ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി . ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. അതേത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എംബസി അടിയന്തരമായി ബന്ധപ്പെടാനുളള കോണ്‍ടാക്ട് നമ്പരുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.+818039301715 ,+817014920049 ,+818032144734 ,+818062295382,+818032144722 എന്നിങ്ങനെയാണ് നമ്പറുകള്‍ . ‘ sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നി ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കും.
തീരപ്രദേശങ്ങള്‍ വിട്ട് ഉയര്‍ന്ന സ്ഥലത്തേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .ഇഷികാവയിലെ വാജിമ സിറ്റി തീരത്ത് 1 മീറ്ററിലധികം ഉയരമുള്ള തിരമാലകള് ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .
പടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ഇഷികാവ, നിഗറ്റ, ടോയാമ പ്രിഫെക്ചറുകളില്‍ സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഭൂകമ്പം ഇഷികാവയിലും സമീപത്തുള്ള പ്രവിശ്യകളിലും ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു.തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ .ഭൂചലനത്തില്‍ പലയിടത്തെയും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നിരവധി വീടുകള്‍ തകരുകയും , 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു.
Discussion about this post