മുംബൈ: മാൽദീവ്സിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആസ്വദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മകൾ നിതാരയോടൊപ്പം ദ്വീപിൽ സൈക്ലിംഗ് നടത്തുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. എഴുത്തുകാരിയായ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയാണ് ഇൻസ്റ്റ ഗ്രാമിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
അടുത്തിടെ പ്രേക്ഷകർ ഏറെ കാത്തിരുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി അക്ഷയ് കുമാറിന്റെയും ടൈഗർ ഷെറോഫിന്റെയും പുതിയ ചിത്രങ്ങൾ നിർമാതാക്കൾ പുറത്തു വിട്ടിരുന്നു. ഇൻസ്റ്റഗ്രാമിൽ സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ അക്ഷയ് കുമാറും പങ്കു വച്ചിരുന്നു.
‘നിങ്ങളുടെ പുതുവർഷം ചെറിയ ചെറിയ സന്തോഷങ്ങൾ കൊണ്ട് മികച്ചതാവട്ടെ. പുതുവത്സരാശംസകൾ. ബഡേ മിയാൻ ചോട്ടേ മിയാൻ, 2024ലെ ഈദ് മാറ്റി സിനിമയ്ക്കായി മാറ്റി വയ്ക്കാൻ മറക്കരുത്, നമുക്ക് തീയേറ്ററിൽ കാണാം’ സിനിമയിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Discussion about this post