വ്യത്യസ്തമായ ഫീച്ചറുകള്‍ അടുത്തിടെ അവതരിപ്പിച്ച് കൂടുതല്‍ ജനകീയമാകുകയാണ് വാട്‌സ്ആപ്പ് .2023 എന്ന വര്‍ഷത്തില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയായിരുന്നു വാടസ്ആപ്പ്.ചാറ്റുകള്‍ കൂടുതല്‍ കാര്യക്ഷമവും ആവിഷ്‌കൃതവും സ്വകാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകള്‍ വാടസ്ആപ്പ് അവതരിപ്പിച്ചിരുന്നത്. 2023-ല്‍ വാട്ട്സ്ആപ്പില്‍ വന്ന മികച്ച ആറ് സവിശേഷതകള്‍ ഇതാ,
1. വാട്സ്ആപ്പ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുക
നിങ്ങള്‍ അയച്ച ടെക്സ്റ്റുകള്‍ മാറ്റുന്നതിനും അക്ഷരത്തെറ്റുകള്‍ തിരുത്തുന്നതിനും , നഷ്ടമായ വിവരങ്ങള്‍ ചേര്‍ക്കുന്നതിനും 15 മിനിറ്റ് വിന്‍ഡോ നല്‍കുന്ന ഫീച്ചറാണ് .മുന്‍പ് വാട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുമായിരുന്നില്ല. പകരം ഡിലീറ്റ് ചെയ്ത് പുതിയത് ഷെയര്‍ ചെയ്യാന്‍ മാത്രമേ കഴിഞ്ഞിരുന്നോള്ളു.
2. ചാറ്റ് ലോക്ക് ഫീച്ചര്‍:
സുരക്ഷയുടെ ഭാഗമായാണ് ഈ ഫീച്ചര്‍ കഴിഞ്ഞവര്‍ഷം കൊണ്ടുവന്നത്. പാസ് വേര്‍ഡ് ഉപയോഗിച്ച് ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. സ്വകാര്യ ചാറ്റുകള്‍ മറ്റുള്ളവര്‍ കാണുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഫെയ്സ് ഐഡി, ഫിംഗര്‍ പ്രിന്റ് എന്നിവ ഉപയോഗിച്ച് ചാറ്റുകള്‍ സംരക്ഷിക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.
3. മള്‍ട്ടിപ്പിള്‍ ഡിവൈസസ്:
ഒരേ സമയം നാലു ഫോണുകളില്‍ വരെ വാട്സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ജോലിസ്ഥലത്തുള്ള നിങ്ങളുടെ ലാപ്ടോപ്പായാലും വീട്ടിലെ ടാബ്ലെറ്റായാലും, ഫോണുകള്‍ നിരന്തരം മാറാതെ തന്നെ നിങ്ങളുടെ എല്ലാ ചാറ്റുകളുമായും ബന്ധം നിലനിര്‍ത്താന്‍ ഈ സവിശേഷത നിങ്ങളെ അനുവദിക്കുന്നു.ചാറ്റ് ചെയ്യുന്നതിന് ഫോണ്‍ മാറേണ്ടി വരുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം.
4. എച്ച്ഡി ഫോട്ടോകളും വോയ്സ് സ്റ്റാറ്റസും
ഷെയര്‍ ചെയ്യാനുള്ള ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത് കഴിഞ്ഞവര്‍ഷമാണ്. വോയ്സ് സ്റ്റാറ്റസായി അപ്ഡേറ്റുകളും നിങ്ങളുടെ ചിന്തകള്‍ പങ്കിടാനോ കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ പ്രകടിപ്പിക്കാനോ ഈ ഫീച്ചര്‍ സഹായിക്കുന്നു.
5. കമ്മ്യൂണിറ്റി ചാറ്റുകള്‍
വാട്ട്സ്ആപ്പ് കമ്മ്യൂണിറ്റികളുടെ ആമുഖത്തോടെ വണ്‍-ഓണ്‍-വണ്‍, ഗ്രൂപ്പ് ചാറ്റുകള്‍ക്ക് അപ്പുറത്തേക്ക് അതിന്റെ വ്യാപനം വിപുലീകരിച്ചു. ഈ വലിയ, കേന്ദ്രീകൃത പ്ലാറ്റ്ഫോമുകള്‍ വിശാലമായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, സമാന ചിന്താഗതിക്കാരായ വ്യക്തികളെ ഒരുമിച്ച് കൊണ്ടുവരിക അല്ലെങ്കില്‍ ഓര്‍ഗനൈസേഷനുകള്‍ക്കുള്ളില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് അനുവദിക്കുന്നു.
6. വോയ്‌സ് ചാറ്റ് ഫീച്ചര്‍
വോയ്‌സ് മെസേജ് പോലെയല്ല വോയ്‌സ് ചാറ്റ് . ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു വോയ്സ് ചാറ്റ് ആരംഭിക്കാനാവും. അതില്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. വോയ്സ് ചാറ്റില്‍ പങ്കെടുത്തുകൊണ്ടു തന്നെ മറ്റ് വാട്സാപ്പ് ചാറ്റുകള്‍ ഉപയോഗിക്കാനാവും. ചാറ്റില്‍ പങ്കെടുക്കാതെ തന്നെ ആരെല്ലാം ചാറ്റില്‍ പങ്കെടുക്കുന്നതെന്ന് കാണാനാകും.33 മുതല്‍ 128 ആളുകള്‍ വരെയുള്ള വലിയ ഗ്രൂപ്പുകളിലാണ് വോയ്സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
2023-ല്‍ വാടസ്ആപ്പില്‍ എത്തിയ ചില ഫീച്ചറുകള്‍ മാത്രമാണിത്.
Discussion about this post