ഇന്ത്യ ഇന്ന് നിസ്സഹനായ രാജ്യമല്ല. ഉറച്ച ശബ്ദത്തോടെ നിലപാട് വ്യക്തമാക്കുന്ന ഭരണാധികാരികളുള്ള രാജ്യം. ലോകത്തെ പല വമ്പൻ രാജ്യത്തിനും എതിരെ നിന്ന് ശരിതെറ്റുകളെ കുറിച്ച് സംസാരിക്കാനും നിലകൊള്ളാനും കഴിവുള്ള രാജ്യം. ഉയർച്ച നിലപാടിൽ മാത്രമല്ല, സാമ്പത്തികമായാലും സാമൂഹികമായാലും പ്രതിരോധമായാലും ഇന്ത്യയുടെ വളർച്ച പ്രകടമാണ്. വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്നതും ഇതിനകം പൂർത്തിയാക്കിയതുമായ വമ്പൻ പദ്ധതികൾ ന്ത്യയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. നിലവിൽ കേന്ദ്രസർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന നിരവധി പദ്ധതികളുണ്ട്. ഇന്ത്യയിലെ ഈ മികച്ച ഭാവി പദ്ധതികൾ സാമ്പത്തിക വികസനത്തിൽ ഇന്ത്യയെ സഹായിക്കും.ഓരോ പൗരനും മനസിലാക്കേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഭാവി മെഗാപ്രോജക്റ്റുകളെക്കുറിച്ച് അറിയാം.
1
ബുള്ളറ്റ് ട്രെയിൻ പദ്ധതി
വ്യവസായ നഗരങ്ങളായ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്നതാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി. അഹമ്മദാബാദിനും മുംബൈയ്ക്കുമിടയിൽ അതിവേഗ റെയിൽ പാതയിലൂടെ 508 കിലോമീറ്റർ ദൂരവും 12 സ്റ്റേഷനുകളിൽ സ്റ്റോപ്പും 320 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.സൂറത്ത് മുതൽ ബിലിമോറ വരെയുള്ള 50 കിലോമീറ്റർ ദൈർഘ്യം 2026-ഓടെ പൂർത്തിയാക്കും. രണ്ട് നഗരങ്ങൾക്കുമിടയിലുള്ള നിലവിലെ ആറ് മണിക്കൂർ യാത്ര ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ 1.1 ലക്ഷം കോടി ചെലവിന്റെ 81% ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി ആണ് ധനസഹായം നൽകുന്നത്.പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതികളിലൊന്നാണ് ഇത്. രാജ്യം വന്ദേഭാരത് ഏറ്റെടുത്തത് പോലെ ബുള്ളറ്റ് ട്രെയിനിനെ ഏറ്റെടുക്കുന്ന ദിവസം വിദൂരമല്ല.
2
സെൻട്രൽ വിസ്ത പദ്ധതി
ഭാരതത്തിൽ നിന്ന് കോളനിവത്ക്കരണത്തിന്റെ അടയാളങ്ങളെല്ലാം തുടച്ചുമാറ്റുക എന്ന ലക്ഷ്യം തന്നെയാണ് പ്രധാനമായും സെൻട്രൽ വിസ്ത പദ്ധതിയ്ക്കും ഉള്ളത്. 20,000 കോടി രൂപ ചെലവിൽ നടത്തുന്ന പദ്ധതിയിലൂടെ മറ്റൊരു ഡൽഹിയാണ് സൃഷ്ടിക്കപ്പെടുക. പുതിയ പദ്ധതിയിൽ എല്ലാ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഉൾക്കൊള്ളുന്ന 10 മന്ദിരങ്ങളും പുതിയ പാർലമെൻറ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതിമാരുടെ വസതികളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്ക് 20,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1000 കോടി രൂപ പുതിയ പാർലമെൻറ് മന്ദിരത്തിൻറെ നിർമ്മാണത്തിനായി ഉപയോഗിക്കും. 2024 ഓടെ സെൻട്രൽ വിസ്ത പദ്ധതി പൂർത്തീകരിക്കുമെന്നാണ് കണക്കാക്കുന്നത്.Union Ministry of Housing and Urban Affairs ആണ് ഇത് നടപ്പാക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ, അടിസ്ഥാന സൗകര്യങ്ങളുടെ ദീർഘകാല സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുക, പൊതു ഇടം മെച്ചപ്പെടുത്തുക എന്നിവയാണ് പ്രാഥമിക ലക്ഷ്യം. ആത്മ-നിർഭർ ഭാരതിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയാണിത്.
3
ഭാരത്മാല
രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ് ഭാരത് മാല പദ്ധതി. നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് നടപ്പാക്കുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസനപദ്ധതികളിലൊന്നാണ് ഇത്. ദേശീയ ഇടനാഴിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ടണലുകൾ, റോഡ്വേകൾ, എലിവേറ്റഡ് കോറിഡോറുകൾ, ഫ്ളൈ ഓവറുകൾ, ഇന്റർചേഞ്ചുകൾ, ബൈപാസുകൾ, മേൽപ്പാതകൾ മുതലായവയുടെ വികസനത്തിലും നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയാണിത്. 83,677 കിലോമീറ്റർ റോഡുകളുടെ ശൃംഖലയാണ് ഭാരത്മാല പദ്ധതി വിഭാവനം ചെയ്യുന്നത്. 10.63 ദശലക്ഷം കോടിരൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്. രാജ്യത്തുടനീളമുള്ള 550 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കും. സുവർണ്ണ ചതുർഭുജ, വടക്ക് തെക്ക്, കിഴക്ക് പടിഞ്ഞാറ് ഇടനാഴികൾ എന്നിലയ്‌ക്കൊപ്പം 80 ശതമാനത്തിലധികം ചരക്ക് ഗതാഗതവും ഹൈവേകളിൽ കൊണ്ടുവരുന്ന 26,000 കിലോമീറ്ററിലധികം നീളമുള്ള സാമ്പത്തിക ഇടനാഴികൾ നിർമ്മിക്കുകയും ഭാരത്മാല പദ്ധയിൽ ഉൾപ്പെടുന്നു. കേരളത്തിലെ പനിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പല പാതകളും ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നവയാണ്.
4
സാഗർമാല പദ്ധതി
രാജ്യത്തെ തുറമുഖ വികസനം ലക്ഷ്യമിടുന്നതാണ് സാഗർമാല പദ്ധതി. തീരദേശ സാമ്പത്തിക മേഖലകൾ സൃഷ്ടിക്കുന്നതിനും സമുദ്ര വ്യാപാരവും ഗതാഗതവും വർദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. സാഗർമാല ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുകയും ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുക എന്ന സർക്കാരിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് സാഗർമാല പദ്ധതി. ഇന്ത്യയെ കൂടുതൽ സ്വയംപര്യാപ്തമാക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും പദ്ധതി സഹായിക്കും. കൂടാതെ, സാഗർമാല രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗതം ബിസിനസുകൾക്ക് എളുപ്പമാക്കുകയും ചെയ്യും. തുറമുഖ നവീകരണം, തുറമുഖങ്ങൾ തമ്മിലുള്ള ബന്ധം, തുറമുഖങ്ങളുമായി ബന്ധപ്പെട്ട വ്യവസായവൽക്കരണം, തീരദേശ സമൂഹവികസനം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്.
ചരക്ക് ഇടനാഴികൾ
ഇന്ത്യയിലെ ചരക്ക് ട്രെയിൻ ഗതാഗതത്തിന്റെ വികസനത്തെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഈ ഇടനാഴികളുടെ ആസൂത്രണം, വികസനം, സാമ്പത്തിക സ്രോതസ്സുകളുടെ സമാഹരണം, നിർമ്മാണം, അറ്റകുറ്റപ്പണികൾ, പ്രവർത്തനം എന്നിവ ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാദിത്തം ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (DFCCIL) ആണ് .
5
ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ
1386 കിലോമീറ്റർ നീളത്തിൽ രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേയാണ് ഡൽഹി-മുംബൈ അതിവേഗ പാത. പാത പൂർണമാകുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലെ ആകെ ദൂരം 1424 കി.മീറ്ററിൽ നിന്ന് 1242 കിലോമീറ്ററായി കുറയും. യാത്രാസമയത്തിൽ വൻ വ്യത്യാസമാകും പാത വരുത്തുക.എക്‌സ്പ്രസ്സ് ഹൈവേയിലൂടെയുള്ള യാത്ര ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ചുരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആറു സംസ്ഥാനങ്ങൾ വഴി കടന്നു പോകുന്ന പാത വൻ വികസന മുന്നേറ്റമാണ് രാജ്യത്തിനു നല്കുവാൻ പോകുന്നത്. ഡൽഹി-മുംബൈ എക്‌സ്പ്രസ്സ് വേ കടന്നുപോകുന്ന നഗരങ്ങളെല്ലാം വികസത്തിൽ വൻ കുതിപ്പു നടത്തും. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറു സംസ്ഥാനങ്ങളിലൂടെയുള്ള പാത കോട്ട, ഇൻഡോർ, ജയ്പൂർ, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നു പോകുന്നു.
വളരെ മികച്ച സേവനങ്ങളും സൗകര്യങ്ങളും ഈ പാതയിൽ യാത്ര ചെയ്യുന്നവർക്ക് അധികൃതർ ഉറപ്പു വരുത്തുന്നു. റീട്ടെയിൽ ഷോപ്പുകൾ, ഇന്ധന സ്റ്റേഷനുകൾ ,ഹോട്ടലുകൾ, എടിഎമ്മുകൾ, ഫുഡ് കോർട്ടുകൾ, സിംഗിൾ ബ്രാൻഡ് ഫുഡ് സ്റ്റോറുകളായ ബർഗർ കിംഗ്, സബ്വേ, മക് ഡൊണാൾഡ്, എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നല്കുന്ന 93 വഴിയോര കേന്ദ്രങ്ങൾ പാതയിൽ ഉണ്ടായിരിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി ചാർജിങ് സ്റ്റേഷനുകളും ഉൾപ്പെടുത്തും.
6
ചെനാബ് പാലം
ചെനാബ് റെയിൽവേ പാലം…. ഇന്ത്യ ലോകത്തിനു മുന്നിലേക്ക് നിർത്തുന്ന എൻജിനീയറിങ് വിസ്മയങ്ങളിലൊന്ന്.കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയിൽ മാർഗം ബന്ധിപ്പിക്കുന്ന തന്ത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്ന പാലമാഇത്. കൂടിയാണിത്. 1,315 മീറ്റർ നീളമുള്ള ചെനാബ് പാലത്തിന്റെ ഉയരം 359 മീറ്ററാണ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ബക്കലിനെയും കൗരിയെയും ബന്ധിപ്പിക്കുന്ന ചെനാബ് നദിക്ക് മുകളിലൂടെയാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ അവസാന ജോയിന്റായ ഗോൾഡൻ ജോയിന്റിന്റെ നിർമാണം 2022-ൽ പൂർത്തിയായിരുന്നു. പാലത്തിന്റെ അടിത്തറക്കു മാത്രം ഒരു ഫുട്‌ബോൾ മൈതാനത്തിന്റെ പകുതിയിലധികം വലിപ്പമുണ്ട്. അതിസങ്കീർണമായ ഒരു എഞ്ചിനീയറിംഗ് പദ്ധതിയാണ് ഇത്. റിക്ടർ സ്‌കെയിലിൽ 8 തീവ്രതയുള്ള ഭൂകമ്പത്തെ പോലും ഈ പാലത്തിന് ചെറുക്കാൻ സാധിക്കും .ചെനാബ് റെയിൽവേ പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമാകും. ചെനാബ് നദിക്കു മുകളിലായാണ് നിർമ്മാണം പൂർത്തിയാക്കുന്നത്.പാലത്തിന്റെ അടിത്തറ പൂർത്തിയാക്കുവാൻ വേണ്ടി മാത്രം എട്ടു ലക്ഷം ക്യുബിക് മീറ്ററോളം ഭൂമിയാണ് ഖനനം ചെയ്തുമാറ്റിയത്. കാശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായി വരുന്ന ഉദ്ദംപൂർ-ശ്രീനഗർ-ബാരാമുള്ള പാതയിലെകത്ര മുതൽ ബനിഹാൽ വരെയുള്ള പ്രദേശത്തെ പ്രധാന പാലമാണിത്. ,315 മീറ്റർ നീളമാണ് പാലത്തിന് ആകെയുള്ളത്. നദിയുടെ അടിത്തട്ടിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം വരുന്നത്. ഇത് ഫ്രാൻസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിലാണ്
7
ഡൽഹി മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ
ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി (DMIC) ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലൊന്നാണ്, ഇന്ത്യയുടെ ഏറ്റവും വലിയ പദ്ധതിയാണിത്.ഇന്ത്യയുടെ ഉൽപ്പാദന , സേവന അടിത്തറ വികസിപ്പിക്കുക, ജി ലോബൽ മാനുഫാക്ചറിംഗ് ആന്റ് ട്രേഡിംഗ് ഹബ്ബായി ഡിഎംസി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ രണ്ട് വലിയ നഗരങ്ങളായ മുംബൈയ്ക്കും ഡൽഹിക്കും ഇടയിലുള്ള വെസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴിയുടെ (WDFC) ഭാഗമാകാൻ രൂപകൽപ്പന ചെയ്ത ആദ്യത്തെ വ്യവസായ ഇടനാഴിയാണിത്. ഡൽഹി മുംബൈ ഇൻഡസ്ട്രിയൽ കോറിഡോർ. ഉത്തർപ്രദേശ്, ഡൽഹി എൻസിആർ, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, തുടർന്ന് മഹാരാഷ്ട്ര എന്നിവയുൾപ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളിലൂടെയും ഇത് കടന്നുപോകും. 90 ബില്യൺ ഡോളറാണ് പദ്ധതി ചെലവ്.
8
ഗഗൻയാൻ പദ്ധതി
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് ഗഗൻയാൻ പദ്ധതി. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം തുടർന്ന് മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.10,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് സംഘം പ്രധാനമായി നടത്തുക.
9
പ്രതിരോധ വ്യവസായ ഇടനാഴി
പ്രതിരോധരംഗത്ത് സ്വയംപര്യാപ്ത കൈവരിക്കുക എന്ന ലക്ഷത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണിത്. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിലാണ് പ്രതിരോധ ഇടനാഴികൾ നടപ്പിലാക്കുന്നത്. ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലുമാണിത്. ഉത്തർപ്രദേശിൽ ഝാൻസിയിൽ 400 കോടി രൂപ ചിലവർ 183 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുമേഖല പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾക്കായി ഝാൻസിയിൽ പ്ലാന്റ് നിർമ്മിക്കുന്നത്. പദ്ധതിയിലൂടെ 150ഓളം പേർക്ക് നേരിട്ടും 500ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആഗ്ര, അലിഗഢ്, ഝാൻസി, ചിത്രകൂട്, ലക്‌നൗ, കാൺപൂർ എന്നിങ്ങനെ ആറ് നോഡുകളിലായി വ്യാപിച്ച് കിടക്കുന്ന രീതിയിലാണ് ഉത്തർപ്രദേശിലെ പ്രതിരോധ ഇടനാഴി ആസൂത്രണം ചെയ്തിരിക്കുന്നത്. 1,034 ഹെക്ടർ ഭൂമി ഇതിനായി സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂർ, ഹൊസൂർ, സേലം, തിരുച്ചിറപ്പള്ളി എന്നിവയുൾപ്പെടെയുള്ള തമിഴ്നാട് പ്രതിരോധ ഇടനാഴിയും ഇതിൽ ഉൾപ്പെടുന്നു.
10
ഇന്ത്യൻ ബഹിരാകാശ നിലയം
ആകാശരഹസ്യങ്ങൾ മനസിലാക്കുന്നതിനായി സ്വന്തമായി ഒരു ബഹികാരാശ നിലയം സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യൻ ബഹിരാകാശ നിലയം പദ്ധതി വിഭാവനം ചെയ്യുന്നത്. 2035 ഓടെ പദ്ധതി നടപ്പിലാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്ത് നാസ രംഗത്തെത്തിയിരുന്നു. ഭാവിയിൽ ഐഎസ്ആർഒ നടത്തുന്ന മനുഷ്യ ബഹിരാകാശ പേടക ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾക്ക് 15-20 ദിവസം തങ്ങാൻ കഴിയുന്ന രീതിയിലാണ് ഇതിൻ്റെ നിർമ്മാണം.
Discussion about this post