സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ പലപ്പോഴും ഏറ്റവും ശ്രദ്ധ കൊടുക്കുന്നത് മുഖത്തിനായിരിക്കും. എന്നാൽ മുഖസംരക്ഷണത്തോടൊപ്പം തന്നെ ശരീരത്തിലെ മറ്റു ഭാഗങ്ങൾക്കും അല്പം ശ്രദ്ധ കൊടുക്കുന്നത് ശരീരത്തിന്റെ എല്ലാ ഭാഗവും ഏറെക്കാലം യുവത്വത്തോടെ നിലനിൽക്കാൻ സഹായകരമാകുന്നതാണ്. മുടി മുതൽ നഖം വരെ പരിപാലിക്കാൻ ആയി ചില പൊടിക്കൈകൾ അറിയാം.
ശരീരത്തിൽ പലപ്പോഴും ഏറ്റവും കൂടുതൽ പൊടിയും അഴുക്കും പറ്റുന്ന ഭാഗമാണ് കാൽപാദങ്ങൾ. കാൽപാദങ്ങളുടെ ആരോഗ്യവും അഴകും വർദ്ധിപ്പിക്കാനായി കേബേജിന്റെ നീര്, രണ്ടു ചെറിയ സ്പൂൺ തേൻ, പഴുത്ത പപ്പായ, നാല് ചെറിയ സ്പൂൺ ഒലിവെണ്ണ, പയർ പൊടി, അല്പം മഞ്ഞൾപ്പൊടി ഇവയെല്ലാം ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ കാൽ ഇറക്കി വയ്ക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളഞ്ഞ് ഫൂട്ട് ക്രീം പുരട്ടി നന്നായി മസാജ് ചെയ്യുന്നത് കാൽപാദങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഭംഗിയുള്ള മുടിയും സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. നാരങ്ങാനീരും വിനാഗിരിയും വെള്ളവും ഒരുമിച്ചാക്കി പുരട്ടിയാൽ തലമടിയിലെ എണ്ണമയം കുറയുന്നതാണ്. താരൻ മാറാനും ഈ കൂട്ട് സഹായിക്കും. മുടിക്ക് നല്ല തിളക്കം കിട്ടാനായി പഴവും ഒലിവ് ഓയിലും ചേർത്തുണ്ടാക്കിയ പേസ്റ്റ് തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം ഷാംപൂ ചെയ്ത് കഴുകിയാൽ മതി.
നഖങ്ങൾ മനോഹരമാക്കാനായി പൈനാപ്പിൾ നീരും ബദാം എണ്ണയും തൈരും ചേർന്ന മിശ്രിതത്തിൽ നഖങ്ങൾ മുക്കി വയ്ക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് വഴി നഖങ്ങളുടെ തിളക്കവും ബലവും കൂടുന്നതാണ്.
ചുണ്ടുകളുടെ ഭംഗിക്കായി തേനും നാരങ്ങാനീരും തുല്യ അളവിൽ എടുത്ത് പുരട്ടുന്നത് ഗുണം ചെയ്യും. ചുണ്ടുകളിൽ വെണ്ണയോ നെയ്യോ പുരട്ടുന്നത് ചുണ്ട് വിണ്ടുകീറുന്നത് ഒഴിവാക്കാൻ സഹായിക്കുന്നതാണ്. തേൻ ബദാം എണ്ണ സ്ട്രോബറി പൈപ്പ് എന്നിവ ഒരു ചെറിയ സ്പൂൺ വീതം എടുത്ത് ഒരുമിച്ചാക്കി വെച്ചശേഷം ചുണ്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ നിറവും മൃദുത്വവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.
Discussion about this post